പ്രശസ്ത നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിഥിന് ദേവീദാസ് ഒരുക്കിയ ത്രില്ലര്‍ ചിത്രം 'നോ വേ ഔട്ട്.' തിയേറ്ററുകളിലെത്തി. റെമോ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം എസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സര്‍വൈവല്‍ ത്രില്ലര്‍ എന്ന രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയുള്ള ഒരു കഥാപാത്രത്തിന് ചിത്രത്തിലൂടെ ജീവന് പകരുന്നു. മമ്മൂട്ടി -കെ.മധു- എസ്.എന്‍ സ്വാമി ടീമിന്റെ CBI 5 ദി ബ്രെയ്നിലും ഒരു പ്രധാന വേഷത്തില്‍ രമേശ് പിഷാരടിയെത്തുന്നുണ്ട്.
വര്‍ഗീസ് ഡേവിഡ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആര് മിഥുന് ആണ്. കെ ആര് രാഹുലാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റി ജോബി. ദര്പന് ആണ് ഗാനരചന. ഗിരീഷ് മേനോന് കലാസംവിധാനവും വസ്ത്രാലങ്കാരം സുജിത് മട്ടന്നൂരുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മേക്കപ്പ് അമല്‍ ചന്ദ്രന്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ മാഫിയാ ശശിയാണ് സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.