ആലിയ ഭട്ട്-റൺബീർ കപൂർ വിവാഹ ദിവസം (Ranbir Kapoor-Alia Bhatt wedding)ഏതെന്ന് പുറത്തു വന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ 14 നാണ് വിവാഹം. അടുത്ത ബന്ധുക്കളും താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക.
2/ 9
ഏപ്രിൽ 13 ന് മെഹന്ദി ചടങ്ങുകൾ നടക്കും. ഏപ്രിൽ 14ന് ആദ്യ പകുതിയിൽ ഹൽദി ചടങ്ങുകൾ നടക്കും. ഇതിനു ശേഷമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക.
3/ 9
ബാന്ദ്രയിലുള്ള കപൂർ കുടുംബ വീട്ടിലായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക. കെട്ടിടത്തിലെ ഏഴാം നിലയിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.
4/ 9
45-50 പേർ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം. ബോളിവുഡിൽ നിന്ന് കരൺ ജോഹറിനും സംവിധായകൻ അയാൻ മുഖർജിക്കും മാത്രമാണ് ക്ഷണമെന്നും റിപ്പോർട്ടുകളുണ്ട്. കപൂർ-ഭട്ട് കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ് വിവാഹത്തിന് പങ്കെടുക്കുക.
5/ 9
വിവാഹത്തിന് അതിഥികൾക്കും നിശ്ചയിച്ച ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് പ്രവേശനം. വിവാഹത്തിന് എത്തുന്നവരോട് മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോകളും പകർത്തരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
6/ 9
സബ്യാസാച്ഛി ഡിസൈൻ ചെയ്ത വസ്ത്രമായിരിക്കും വിവാഹത്തിന് ആലിയ ഭട്ട് ധരിക്കുക. പിങ്ക് നിറത്തിലുളളതായിരിക്കും വിവാഹവേഷം. ഇതിനൊപ്പം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ദുപട്ടയും ആലിയ ധരിക്കും.
7/ 9
ഇളം നിറങ്ങളും പാസ്തലുമാണ് വെഡ്ഡിങ് തീം. അതിഥികൾക്കായി ഡൽഹി മുതൽ കശ്മീർ വരെയുള്ള സ്ഥലങ്ങളിലെ പ്രത്യേക ഭക്ഷണങ്ങളും ഒരുക്കും. ആലിയ ഭട്ടിന്റെ മാനേജർ ഗ്രീഷ്മ ഷായ്ക്കാണ് വിവാഹ ചടങ്ങുകളുടെ ചുമതല.
8/ 9
ഗ്രീഷ്മ ഷായ്ക്കൊപ്പം പത്ത് പേർ കൂടി ചേർന്നാണ് ചടങ്ങുകളെല്ലാം ഏകോപിപ്പിക്കുന്നത്. വിവാഹ ശേഷം ഏപ്രിൽ 16 ന് പ്രത്യേക പാർട്ടിയും ആലിയ ഭട്ടും റൺബീർ കപൂറും ഒരുക്കുന്നുണ്ട്.
9/ 9
80 മുതൽ 100 വരെ അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളുമെല്ലാം പങ്കെടുക്കും.