ബോളിവുഡിൽ ഏറെകാലമായി കാത്തിരുന്ന വിവാഹമായിരുന്നു റൺബീർ കപൂർ-ആലിയ ഭട്ട് വിവാഹം. ഏപ്രിൽ 14 നായിരുന്നു വിവാഹം. വിവാഹവും വിവാഹ ആഘോഷങ്ങളുമെല്ലാം പൊടിപൊടിച്ചു.
2/ 10
വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ജോലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റൺബീർ കപൂർ. ഇന്ന് ഉച്ചയ്ക്ക് നിർമാതാവിന്റെ ഓഫീസിലേക്ക് എത്തുന്ന റൺബീറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
3/ 10
ഏപ്രിൽ 14ന് മുംബൈ ചെമ്പൂരിലെ ആര്.കെ ഹൌസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.
4/ 10
മുംബൈ ചെമ്പൂരിലെ ആര്.കെ ഹൌസിലെ വാസ്തുവില്‍ വെച്ച് പഞ്ചാബി രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.
5/ 10
കഴിഞ്ഞ ദിവസം ബോളിവുഡിലെ സുഹൃത്തുക്കൾക്കായി പാർട്ടി നടന്നിരുന്നു. ബോളിവുഡിലെ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.
6/ 10
സബ്യസാചിയും മനീഷ് മല്‍ഹോത്രയും രൂപകല്പന ചെയ്ത വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും അണിഞ്ഞത്.
7/ 10
'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ദമ്പതികൾ പ്രണയത്തിലായത്. വർഷങ്ങളായി തങ്ങളുടെ ബന്ധത്തെക്കുറിച്ച് അവർ തുറന്ന് പറഞ്ഞിരുന്നു
8/ 10
അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.
9/ 10
എംബ്രോയ്ഡറി ചെയ്ത ക്രീം നിറമുള്ള സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചത്. അതേ നിറത്തിലുള്ള ദുപ്പട്ടയും ചേർന്നതായിരുന്നു വിവാഹവസ്ത്രം.
10/ 10
ആന്റിക് ആഭരണങ്ങൾ ആയിരുന്നു ആലിയ അണിഞ്ഞിരുന്നത്. അതിനിടെ, വരൻ രൺബീർ തന്റെ വധുവിനൊത്ത് ക്രീം നിറത്തിലുള്ള ഷെർവാണിയും സഫയും ധരിച്ചു