ബോളിവുഡ് താര വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായൊരു വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും കേൾക്കുന്നത്. 34 വർഷം വേർപിരിഞ്ഞു കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേർ.
2/ 8
മറ്റാരുമല്ല, ബോളിവുഡിലെ നായികമാരായിരുന്ന കരിഷ്മ കപൂറിന്റേയും കരീന കപൂറിന്റേയും മാതാപിതാക്കളായ റൺധീർ കപൂറും ബബിത കപൂറുമാണ് വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.
3/ 8
1980 കളിലാണ് റൺധീർ കപൂറും ബബിതയും വേർപിരിഞ്ഞത്. ഇതിനു ശേഷം ലോഖണ്ഡാവാലയിലെ അപാർട്മെന്റിലാണ് കുട്ടികളായിരുന്ന കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം ബബിത താമസിച്ചിരുന്നത്. റൺധീർ കപൂർ ആകട്ടെ, ചെമ്പൂരിലെ കുടുംബവീട്ടിലുമായിരുന്നു താമസം.
4/ 8
34 വർഷത്തോളം ഇരുവരും വേർപിരിഞ്ഞു കഴിഞ്ഞു. ഇതിനിടയിൽ പെൺമക്കൾ രണ്ടുപേരും ബോളിവുഡിലെ സൂപ്പർ നായികമാരായി, വിവാഹിതരായി അമ്മമാരായി. ഇപ്പോഴിതാ വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് ബബിതയും റൺധീറും.
5/ 8
ഇതിന്റെ ഭാഗമായി ബാന്ദ്രയിലെ റൺധീർ കപൂറിന്റെ വീട്ടിലേക്ക് ബബിത താമസം മാറ്റുകയും ചെയ്തുവെന്നും ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കൾ വീണ്ടും ഒന്നിച്ചതിൽ കരിഷ്മയും കരീനയും വളരെ ഹാപ്പിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
6/ 8
ഏഴ് മാസം മുമ്പാണ് റൺധീറും ബബിതയും വീണ്ടും ഒന്നിച്ചതെന്നാണ് സൂചന. വേർപിരഞ്ഞെങ്കിലും കപൂർ കുടുംബ സംഗമങ്ങളിൽ ഇരുവരും മക്കൾക്കൊപ്പം ഒന്നിക്കാറുണ്ടായിരുന്നു. വിവാഹം വേർപെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും.
7/ 8
1971 ലാണ് ബബിതയും റൺധീറും വിവാഹിതരായത്. ബോളിവുഡിലെ മുൻകാല താരങ്ങളായിരുന്നു ഇരുവരും. കൽ ആജ് ഔർ കൽ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
8/ 8
റൺധീറുമായുള്ള വിവാഹ സമയത്ത് 24 വയസ്സായിരുന്നു ബബിതയ്ക്ക് പ്രായം. 1988 ലാണ് ഇരുവരും വേർപിരിയുന്നത്.