അന്നും ഇന്നും മൃഗസ്നേഹി; ആദ്യത്തെ വളർത്തുനായയെ പരിചയപ്പെടുത്തുന്ന ഈ കുട്ടി ആരെന്നറിയാമോ?
വളർത്തുനായ്ക്കളെ സ്നേഹിക്കുന്ന മലയാളികളുടെ പ്രിയതാരം തന്റെ ആദ്യ വളർത്തുനായയെ പരിചയപ്പെടുത്തുന്നു
News18 Malayalam | December 1, 2020, 4:57 PM IST
1/ 6
ഒരു നല്ല മൃഗസ്നേഹി എന്ന വിശേഷണത്തിന് അർഹയാണ് മലയാളികളുടെ ഈ പ്രയപ്പെട്ട താരം. പ്രത്യേകിച്ചും നായ്ക്കളോടുള്ള ഇവരുടെ സ്നേഹത്തിനു പരിധികളില്ല. എന്നാൽ കുട്ടിക്കാലം മുതലേ വളർത്തുനായകളെ പരിപാലിക്കുന്നതിൽ താരത്തിന് താത്പ്പര്യമേറെയാണ്. 'ടിക്കു' എന്ന താരത്തിലിന്റെ ആദ്യ വളർത്തുനായയെ പരിചയപ്പെടുത്തുന്ന പോസ്റ്റിലെ ചിത്രമാണിത്
2/ 6
അച്ഛൻ തെരുവിൽ നിന്നും സംരക്ഷിച്ചുകൊണ്ടുവന്ന നായയാണ് ടിക്കു. അന്ന് താനും അനുജനും ചേർന്ന് അതിനെ താലോലിച്ച ഓർമ്മകൾ താരം ഈ പോസ്റ്റിലൂടെ അയവിറക്കുന്നു. പൊടിതട്ടിയെടുക്കലിനിടെ കണ്ടെത്തിയതാണ് ഈ അപൂർവ ചിത്രം
3/ 6
മൃഗസ്നേഹി മാത്രമല്ല, സാഹസിക പ്രിയയായ യാത്രിക കൂടിയാണ് രഞ്ജിനി ഹരിദാസ്. അടുത്തിടെ ബാലിയിലെ സാഹസിക യാത്രയെക്കുറിച്ച് താരം തന്റെ അനുഭവം വിവരിച്ചിരുന്നു
4/ 6
ഇന്നും സ്വന്തം വളർത്തുനായയേയും സുഹൃത്തുക്കൾ വളർത്തുന്ന നായ്ക്കുട്ടികളെയും ഓമനിക്കാൻ രഞ്ജിനി ശ്രദ്ധിക്കാറുണ്ട്. വളർത്തുനായ ഉള്ളവരെങ്കിൽ രഞ്ജിനിയെ കാണാൻ വരുമ്പോൾ അവരെയും ഒപ്പം കൂട്ടുന്ന താരങ്ങളായ സുഹൃത്തുക്കളുണ്ട്
5/ 6
രഞ്ജിനിയും അർച്ചനയും സുഹൃത്തും ചേർന്നുള്ള ഒരു യാത്രാ ചിത്രം