മലയാള അവതരണ രംഗത്തെ വേറിട്ട ശൈലിയുടെ ഉടമയാണ് രഞ്ജിനി ഹരിദാസ്. മണിമണി പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന, ആരെയും കൂസാത്ത രഞ്ജിനിക്ക് ആരാധകർ ഏറെയാണ്. അതുപോലെ തന്നെ വിമർശകരും. ഇത്രയും നാളായിട്ടും എന്തുകൊണ്ട് രഞ്ജിനി വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചവർക്ക് രഞ്ജിനി തന്നെ മറുപടി നൽകുന്നു. രഞ്ജിനി ഇക്കാര്യത്തെപ്പറ്റി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
വിവാഹം കഴിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച ഒരു കാമുകനുണ്ടായിരുന്നു രഞ്ജിനിക്ക്. അച്ഛനെ നഷ്ടപ്പെട്ട് അമ്മയുടെ തണലിൽ വളർന്ന രഞ്ജിനിക്ക് അയാൾ നൽകി പോന്ന കരുതലാണ് രഞ്ജിനിയെ ഏറെ ആകർഷിച്ചത്. കൂടാതെ അയാളുടെ വീട്ടിൽക്കൊണ്ടു പോയി മാതാപിതാക്കൾക്കും സഹോദരിക്കും രഞ്ജിനിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു
ഒക്കെയും കഴിഞ്ഞ ശേഷമാണ് എല്ലാം ആ പെൺകുട്ടി വാങ്ങി നല്കിയതായിരുന്നു എന്ന് അറിയുന്നത്. അഞ്ചു ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ ഉണ്ടായിരുന്നു. അവൾ വാങ്ങി കൊടുത്ത വസ്തുക്കളുടെ വിലവിവരം രഞ്ജിനിയും ഒപ്പമിരുന്നു കണക്കെടുത്തു. ഒടുവിൽ ആ തുക മുഴുവനും അയാളുടെ പക്കൽ നിന്നും തിരികെ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും 50,000 രൂപ രഞ്ജിനി മുൻകൈ എടുത്തു തിരികെ കൊടുപ്പിച്ചു