കുട്ടിക്കാലത്തു തന്നെ തനിക്ക് അച്ഛനെ നഷ്ടപ്പെട്ട കാര്യം രഞ്ജിനി ഹരിദാസ് (Ranjini Haridas) പലപ്പോഴും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിലും മറ്റും അമ്മയും അനുജനുമാണ് രഞ്ജിനിക്കൊപ്പം എപ്പോഴും ഉണ്ടാവാറുള്ളത്. അടുത്തിടെയായി ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉണ്ട്. ഒരിക്കൽ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ ആരാധകർ ആവശ്യപ്പെട്ടപ്പോൾ ഓർമ്മത്താളുകളിൽ പോയി ഒരു ഛായാചിത്രത്തെ രഞ്ജിനി എടുത്തുകൊണ്ടുവന്നിരുന്നു
അച്ഛൻ തനിക്കും അനുജനുമായി ആദ്യമായി സമ്മാനിച്ച നായ്ക്കുട്ടിക്കൊപ്പമുള്ള രഞ്ജിനിയുടെ ചിത്രമാണിത്. അച്ഛൻ വിഅടവാങ്ങുമ്പോൾ തനിക്കാണ് കേവലം ഏഴ് വയസ്സും അനുജന് ഒൻപതു മാസവും മാത്രമാണ് പ്രായം എന്ന് രഞ്ജിനി. അച്ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് വിവാഹ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിനി താനും അമ്മയും അനുജനും മാത്രമായ ലോകത്തെക്കുറിച്ച് വാചാലയായത് (തുടർന്ന് വായിക്കുക)
1980 ലോ 81 ലോ ആണിത്. കാരണം ഞാൻ ജനിച്ചത് 82 ലാണ്. അച്ഛന്റെ അകലവിയോഗം മൂലം കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അധികകാലം ഒന്നിച്ചുണ്ടാവാൻ സാധിച്ചില്ല. അതിൽ ഞാൻ പരാതിപറയുന്നില്ല. എനിക്ക് കുറഞ്ഞത് ഏഴ് വർഷമെങ്കിലും അച്ഛനൊപ്പം ചിലവിടാൻ ലഭിച്ചു. അനുജന് കേവലം ഒൻപതു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൻ അച്ഛനെ ശരിക്കും കണ്ടിട്ടുപോലുമില്ല
ജീവിതം അങ്ങനെയാണ്. മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ നിങ്ങൾ പുതിയ സ്വാഭാവികതയുമായി പൊരുത്തപ്പെടും. ജീവിതം മുന്നോട്ടുപോകും. അക്കാര്യത്തിൽ നമുക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല. ഞാൻ പറഞ്ഞുവന്നത് എന്തെന്നാൽ, ചില അപൂർവ വേളകളിൽ ഞാൻ എന്റെ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്യും. അദ്ദേഹത്തിന്റെ അധികം ചിത്രങ്ങൾ ഞങ്ങളുടെ കൈവശമില്ല