90 കിഡ്സിന്റെ പ്രധാന നൊസ്റ്റാൾജിയ ശക്തിമാൻ (Shaktimaan)ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ഇന്ത്യക്കാരുടെ സ്വന്തം സൂപ്പർ ഹീറോയായി ബിഗ് സ്ക്രീനിൽ എത്തുന്നത് ബോളിവുഡ് താരം റൺവീർ സിംഗ് (Ranveer Singh))ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
2/ 5
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, ശക്തിമാനായി വേഷമിടാൻ നിർമാതാക്കൾ റൺവീർ സിംഗിനെ സമീപിച്ചു കഴിഞ്ഞു. തൊണ്ണൂറുകളിലെ പ്രിയ സൂപ്പർ ഹീറോ ആയി ബിഗ് സ്ക്രീനിൽ എത്താനുള്ള ഓഫർ താരം സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.
3/ 5
1997 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ശക്തിമാൻ. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന സൂപ്പർ ഹീറോ ആയി അക്കാലത്ത് കുട്ടികളുടെ മനസ്സ് കവർന്നത്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളുടേയും കുട്ടിക്കാല ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ശക്തിമാൻ.
4/ 5
ഈ വർഷം ശക്തിമാനെ കേന്ദ്ര കഥാപാത്രമാക്കി ട്രയോളജി നിർമിക്കുമെന്ന് മുകേഷ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ റൺവീർ സിംഗ് ശക്തിമാൻ ആകുമെന്ന വാർത്തയോട് മുകേഷ് ഖന്ന പ്രതികരിച്ചിട്ടില്ല.
5/ 5
വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ നാടകം 'ദി കോമഡി ഓഫ് ഇറേഴ്സ്' നെ ആസ്പദമാക്കി ഒരുക്കുന്ന സർക്കസ് ആണ് റൺവീർ സിംഗിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.