തിങ്കളാഴ്ച വൈകുന്നേരം പ്രിയങ്ക ചോപ്ര (Priyanka Chopra) തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പേരിൽ നിന്ന് ഭർത്താവിന്റെ പേരായ 'ജോനാസ്' ഒഴിവാക്കിയത് ആരാധക ലോകം ചർച്ച ചെയ്തിരുന്നു. നടിയും ഭർത്താവ് നിക്ക് ജോനാസും (Nick Jonas) തമ്മിൽ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് ഊഹിക്കാൻ ഇത് ആരാധകർക്ക് ഇടയാക്കി. നേരത്തെ ഉണ്ടായിരുന്ന 'പ്രിയങ്ക ചോപ്ര ജോനാസ്' എന്ന പേര് ഇപ്പോൾ 'പ്രിയങ്ക' എന്ന് മാത്രമായി ചുരുങ്ങി
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 2018-ൽ വിവാഹിതരായി. പ്രിയങ്ക ചോപ്ര അടുത്തിടെ 'സിറ്റാഡൽ 'എന്ന സിനിമയിൽ അഭിനയിച്ചു. അടുത്തത് മാട്രിക്സ് 4 അഥവാ ദി മാട്രിക്സ് റിസറക്ഷൻസ് ആണ്. കഴിഞ്ഞ ദിവസം പ്രിയങ്കയുടെ അമ്മ മകൾ ഭർത്താവിന്റെ പേരൊഴിവാക്കിയതിന്റെ പിന്നാലെ വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ യഥാർത്ഥ കാരണം എന്ന് പറയപ്പെടുന്ന വിഷയം ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ് (തുടർന്ന് വായിക്കുക)
ഇപ്പോൾ, ബോളിവുഡ് ലൈഫ് ഡോട്ട് കോം പറയുന്നതനുസരിച്ച്, നെറ്റ്ഫ്ലിക്സ് കോമഡി സ്പെഷ്യൽ 'ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റിന്റെ' പ്രമോഷന്റെ ഭാഗമായി നിക്കിനെ റോസ്റ്റ് ചെയ്യാനുള്ള പ്രിയങ്കയുടെ വഴിയാവും ഇത് എന്നായിരിക്കുമെന്ന് പറയപ്പെടുന്നു. 'ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ്' ഇന്ന് നെറ്റ്ഫ്ലിക്സിൽ ഇറങ്ങും
നിക്കിന്റെ സഹോദരന്മാരായ കെവിനും ജോ ജോനാസും അദ്ദേഹത്തോടൊപ്പം നെറ്റ്ഫ്ലിക്സ് സ്പെഷ്യലിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ഉണ്ട്. സ്പെഷ്യലിൽ, പ്രത്യേക അതിഥികളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും പരിപാടികൾക്കിടയിൽ ജോനാസ് സഹോദരന്മാർ പരസ്പരം ട്രോളുകായും ചെയ്യും. പ്രിയങ്ക ചോപ്ര, ജോയുടെ ഭാര്യ സോഫി ടർണർ, കെവിന്റെ ഭാര്യ ഡാനിയേൽ ജോനാസ് എന്നിവരും കോമഡി സ്പെഷ്യലിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്നുണ്ട്