പ്രണയ ബന്ധങ്ങളും കിംവദന്തികളും ബോളിവുഡിൽ സാധാരണമാണ്. അതിന്റെ ഫലമായി നിരവധി വിവാഹ ബന്ധങ്ങൾ തകരുന്നത് നാം കണ്ടിട്ടുണ്ട്. ഷാരൂഖ് ഖാൻ-ഗൗരി, അജയ് ദേവ്ഗൺ-കജോൾ (Ajay Devgn- Kajol), റിതേഷ്-ജെനീലിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് ദമ്പതികൾക്ക് ദശാബ്ദങ്ങളായി പരസ്പരം അറിയാം. അവർ നമ്മിൽ പലർക്കും മാതൃകയുമായി. എന്നാൽ അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം
ഏപ്രിൽ 2 ന് അജയ് ദേവ്ഗൺ തന്റെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ്. അജയ്-കജോൾ ദമ്പതികൾ വിവാഹിതരായിട്ട് 23 വർഷമായി. അവരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനും അവർക്ക് കഴിഞ്ഞു. മുംബൈയിലെ 'വൺസ് അപ്പോൺ എ ടൈം' എന്ന സിനിമയുടെ സെറ്റിൽ വെച്ച് അജയ് ദേവ്ഗൺ പ്രമുഖ ബോളിവുഡ് നായികയെ കണ്ടുമുട്ടിയതോടെയാണ് ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു (തുടർന്ന് വായിക്കുക)