പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നയൻതാര (Nayanthara). സ്വപ്രയത്നത്താൽ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നേടിയെടുക്കാൻ നയൻസിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ താരത്തിന് ആരാധകർ ഏറെയാണ്. വിവാഹത്തിന് മുൻപ് 'കാത്തുവാക്കുള രണ്ട് കാതൽ' എന്ന സിനിമയിൽ നയൻതാരയും സാമന്തയും നായികമാരായി അഭിനയിച്ചിരുന്നു. അതിൽ സാമന്ത അടുത്തിടെ ഒരു ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ടു
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ, അവതാരകൻ കരൺ ജോഹർ സൂപ്പർ താരങ്ങളായ അക്ഷയ് കുമാറിനോടും സാമന്ത റൂത്ത് പ്രഭുവിനോടും സംസാരിച്ചു. ഒരു മണിക്കൂർ നീണ്ട എപ്പിസോഡിൽ ഇരുവരും തങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെക്കുറിച്ച് സംസാരിച്ചു. തന്റെ കരിയറിനെക്കുറിച്ചും വ്യവസായത്തിലെ വളർച്ചയെക്കുറിച്ചും നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും സാമന്ത റൂത്ത് പ്രഭു സംസാരിച്ചു. എന്നാൽ ഇതിനിടെ നയൻതാരയുടെ പരാമർശം കാര്യങ്ങൾ മറ്റൊരു ദിശയിലെത്തിച്ചു (തുടർന്ന് വായിക്കുക)
കരൺ ജോഹറിന്റെ പ്രതികരണത്തിന് ആരാധകരിൽ നിന്ന് എതിർപ്പുണ്ടാവാൻ അധികം വൈകിയില്ല. അവരിൽ പലരും കരൺ ജോഹർ നയൻതാരയ്ക്ക് നേരെ 'അനാവശ്യമായി വിദ്വേഷം പടർത്തുകയാണെന്ന്' അവകാശപ്പെട്ടു. സാമന്തയുടെ അഭിനന്ദനത്തോടുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണം പരുഷവും രണ്ട് അഭിനേതാക്കളെയും ഇകഴ്ത്തുന്നതുമാണെന്ന് ആരാധകർ പറഞ്ഞു