ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നിയൻ സെൽവൻ ഒട്ടും നിരാശപ്പെടുത്തുന്ന പ്രകടനമല്ല കാഴ്ച്ച വെച്ചത്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു.
2/ 10
ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിൽ മാത്രം നേടിയത് 327 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ഈ റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കോടി രൂപ ബജറ്റിലാണ് മണിരത്നം തന്റെ സ്വപ്ന സിനിമ പൂർത്തിയാക്കിയത്. തമിഴിനു പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
3/ 10
ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ചിയാൻ വിക്രം, തൃഷ, ജയം രവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പ്രകാശ് രാജ്, പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ജയറാം, അശ്വിൻ കാക്കുമാനു, മോഹൻ രാമൻ, ശരത്കുമാർ, പാർത്ഥിബൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
4/ 10
ചിത്രത്തിൽ ഓരോ താരങ്ങളും വാങ്ങിയ പ്രതിഫലം എത്രയാണെന്ന് ഇനി നോക്കാം. പ്രധാന കഥാപാത്രമായ ആദിത്യ കരികാലനെ അവതരിപ്പിച്ച ചിയാൻ വിക്രം തന്നെയാണ് പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്നത്. 12 കോടിയാണ് കരികാലനെ അവതരിപ്പിക്കാൻ വിക്രം പ്രതിഫലമായി വാങ്ങിയത്.
5/ 10
വിക്രമിന് പിന്നാലെ പ്രതിഫലത്തിൽ രണ്ടാമത് ഐശ്വര്യ റായ് ആണ്. പത്ത് കോടിയാണ് നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഐശ്വര്യ റായി വാങ്ങിയ പ്രതിഫലം.
6/ 10
അരുൾമൊഴി വർമൻ എന്ന പൊന്നിയൻ സെൽവനായി വേഷമിട്ട ജയം രവിയുടെ പ്രതിഫലം 8 കോടിയാണ്.
7/ 10
മറ്റൊരു പ്രാധാനകഥാപാത്രമായ വണ്ടിയതേവനായി എത്തിയ കാർത്തിയുടെ പ്രതിഫലം 5 കോടിയാണ്.
8/ 10
കുന്ദവിയായി എത്തി ആരാധകരെ വിസ്മയിപ്പിച്ച തൃഷ കൃഷ്ണൻ ചിത്രത്തിനായി വാങ്ങിയത് 2.5 കോടി രൂപയാണ്.
9/ 10
പൂങ്കുഴലിയായി വേഷമിട്ട ഐശ്വര്യ ലക്ഷ്മിക്ക് ചിത്രത്തിൽ ലഭിച്ചത് 1.5 കോടി രൂപയാണ്.
10/ 10
ശോഭിത ധൂലിപാലയും ജയറാമും ചിത്രത്തിനു വേണ്ടി ഒരു കോടി രൂപ പ്രതിഫലം വാങ്ങി.