Rima Kallingal | 'അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല, ഉള്ളത് പങ്കാളികൾ' ; റിമ കല്ലിങ്കൽ
Rima Kallingal posts her ideology of feminists in a FB post | വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജ് സുകുമാരന്റെ അമ്മയുടെ പേര് പ്രതിപാദിക്കുന്ന കമന്റ് ചെയ്ത് വിവാദം സൃഷ്ടിച്ച വ്യക്തിയുടെ പോസ്റ്റിനുള്ള മറുപടിയാണ് റിമ നൽകിയിരിക്കുന്നത്
News18 Malayalam | September 29, 2020, 8:04 AM IST
1/ 6
അശ്ളീല വീഡിയോ പോസ്റ്റ് ചെയ്യാൻ യൂട്യൂബ് ചാനൽ നടത്തി വന്ന വിജയ് പി. നായരെ കരിയോയിൽ ഒഴിച്ച ശേഷം ഫെമിനിസ്റ്റുകൾക്ക് നേരെ ഉയരുന്ന വിമർശനത്തിന് റിമ കല്ലിങ്കലിന്റെ മറുപടി. ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല എന്ന വിമർശനാത്മക പോസ്റ്റിനാണ് മറുപടി നൽകിയിരിക്കുന്നത്
2/ 6
വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജ് സുകുമാരന്റെ അമ്മയുടെ പേര് പ്രതിപാദിക്കുന്ന കമന്റ് ചെയ്ത് വിവാദം സൃഷ്ടിച്ച വ്യക്തിയുടെ പോസ്റ്റിനുള്ള മറുപടിയാണ് റിമ നൽകിയിരിക്കുന്നത്. 'ഫെമിനിച്ചികൾക്ക് പൊതുവെ ഇല്ലാത്തൊരു സാധനമുണ്ട്, ഭർത്താവ്' എന്നാണ് അംബിക ജെ.കെ.യുടെ പോസ്റ്റ്
3/ 6
അതേ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല, പങ്കാളികളേയുള്ളൂ. എപ്പോഴാണ് വേണ്ടതെന്നു തോന്നുമ്പോൾ അത് ഞങ്ങൾ സ്വയം തിരഞ്ഞെടുക്കും. ഇതാണ് റിമ കല്ലിങ്കൽ നൽകുന്ന മറുപടി
4/ 6
വാരിയംകുന്നൻ സിനിമയിൽ നായകൻ പൃഥ്വിരാജാണ്. മലബാർ കലാപത്തിലെ പ്രധാനിയായ വാരിയംകുന്നനെ പറ്റിയുള്ള സിനിമയുടെ പ്രഖ്യാപനം വന്ന ശേഷം പൃഥ്വിരാജ് കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. അതിൽ പൃഥ്വിരാജിന്റെ അമ്മയുടെ പേരിൽ വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ ഇവർ വാർത്തകളിൽ ഇടം നേടിയിരുന്നു
5/ 6
സംഭവം വിവാദമായതോടു കൂടി പൃഥ്വിരാജിന്റെ അമ്മയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശമില്ല എന്ന് പറഞ്ഞുകൊണ്ട് മറുപടി പോസ്റ്റും ചെയ്തിരുന്നു ഇവർ. പൃഥ്വിരാജിനോടുള്ള നിലപാടിൽ മാറ്റമില്ലെന്നും അമ്മയെ വേദനിപ്പിക്കാൻ ഇട വന്നിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിയംകുന്നൻ
6/ 6
യൂട്യൂബിൽ അശ്ലീല വീഡിയോകള് പോസ്റ്റുചെയ്യുകയും സ്ത്രീകളെ, പ്രത്യേകിച്ച് ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും പ്രതിഷേധിച്ചത്. ഭാഗ്യലക്ഷ്മിയുടേയും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയുടേയും നേതൃത്വത്തിലെ സ്ത്രീകളുടെ സംഘമാണ് വിജയ് പി. നായർ എന്ന വ്യക്തിയുടെ സ്ഥലത്തെത്തി കരിയോയിൽ ഒഴിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു