മൂന്നാം ക്ലാസുകാരിയുടെ മത്തി കവിതയ്ക്ക് റിമ കല്ലിങ്കലിന്റെ അഭിനന്ദനം
Rima Kallingal posts poem of a third standard student on Instagram | 'മത്തീ നീ എവിടെ' എന്ന തലക്കെട്ടോടെ ഒരു മൂന്നാം ക്ളാസ്സുകാരി എഴുതിയ കവിതയാണ് റിമ പോസ്റ്റ് ചെയ്തത്
News18 Malayalam | August 13, 2020, 7:42 AM IST
1/ 6
മൂന്നാം ക്ളാസ്സുകാരി മത്തിയെപ്പറ്റി എഴുതിയ കവിത തന്റെ ഇൻസ്റ്റാഗ്രാം ഹാന്ഡിലിൽ പോസ്റ്റ് ചെയ്ത് അഭിനന്ദനവുമായി നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ. കുട്ടികളുടെ മനസ്സിൽ നിന്നും വന്ന ക്രിയാത്മക രചനക്ക് ഒരുവരിയിലൊതുക്കിയ അഭിനന്ദനമാണ് റിമയുടേത്
2/ 6
കോവിഡ് പ്രതിസന്ധിക്കാലത്ത് ഏറ്റവുമധികം ദുരിതത്തിലായവരുടെ കൂട്ടത്തിലാണ് മത്സ്യ തൊഴിലാളികൾ. കടലോര പ്രദേശങ്ങളിൽ കോവിഡ് വ്യാപിച്ചതോടെ പലയിടങ്ങളിലും മത്സ്യ ലഭ്യതപോലും ഇല്ലാതെയായി. തിരുവനന്തപുരത്തെ അവസ്ഥ തന്നെ ഒരുദാഹരണം. ഇഷ്ട മീനായ മത്തി കിട്ടാതായ കുട്ടിയുടെ ദുഃഖമാണ് ഈ കുട്ടിക്കവിതയിൽ. ആ പോസ്റ്റ് ചുവടെ കാണാം:
3/ 6
'മത്തീ നീ എവിടെ' എന്ന തലക്കെട്ടോടെയാണ് കവിത ആരംഭിക്കുന്നത്. 'മത്തീ നീ എവിടെ, ഞങ്ങളുടെ കുട്ടാ' എന്നാണ് ആദ്യ വരി. നാസിയ സലാം ആണ് കവയത്രി
4/ 6
അടുത്തിടെ മുഹമ്മദ് ഫായിസ് എന്ന കുട്ടിയുടെ പ്രശസ്തമായ വാചകവും റിമ അഭിനന്ദിച്ചിരുന്നു
5/ 6
'വൈറസ്' എന്ന സിനിമയിലെ വേഷമാണ് ഏറ്റവും ഒടുവിൽ റിമ ചെയ്തത്. നിപ പോരാട്ടത്തിനിടെ ജീവൻപൊലിഞ്ഞ നേഴ്സ് ലിനിക്ക് സമാനമായ നേഴ്സ് അഖില എന്ന കഥാപാത്രത്തെയാണ് റിമ അവതരിപ്പിച്ചത്
6/ 6
അടുത്തതായി 'ഹാഗർ' എന്ന ചിത്രമാണ്. ഷറഫുദീനാണ് നായക കഥാപാത്രത്തെ ചെയ്യുന്നത്. ആഷിഖ് അബു ഈ സിനിമയുടെ ഛായാഗ്രാഹകനായി എത്തും