കഴിഞ്ഞ വർഷം രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കന്നഡ ചിത്രത്തിന്റെ മൊഴിമാറ്റ പകർപ്പുകള്ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ സിനിമയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. കാന്താരയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് ഋഷഭ് ഷെട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂട് പകർന്നിരിക്കുകയാണ് സംവിധായകൻ.