തനിക്ക് ലഭിച്ച പുരസ്കാരം തങ്ങളുടേതല്ല എന്ന് കരുതുന്ന എല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും അഹമ്മദ് പറഞ്ഞു. ആരുമില്ലാത്ത നാട്ടിൽ ഒറ്റപ്പെട്ടു പോയതായി കരുതുന്നവർ നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയുക. സമാധാനം പുലർന്ന ഭാവിയിൽ നാമെല്ലാം കണ്ടുമുട്ടും. എന്നും റിസ് അഹമ്മദ് കൂട്ടിച്ചേർത്തു. (Image: Instagram)
കഴിഞ്ഞ വർഷം മികച്ച നടനുള്ള ഓസ്കോർ നോമിനേഷൻ നേടിയ നടനാണ് റിസ് അഹമ്മദ്. സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റിസ് അഹമ്മദ് മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിയത്. സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിനായിരുന്നു നോമിനേഷൻ. കേൾവി ശക്തി നഷ്ടമായ റോക്ക് ആന്റ് റോൾ ഡ്രമ്മറുടെ കഥാപാത്രമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. (Image: Instagram)