മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന് എന്ന പേരില്‍ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച ഓരോ പുതിയ അപ്ഡേറ്റും അത്രയധികം ചര്‍ച്ചയാകുന്നത് എമ്പുരാന്റെ അണിയറ പ്രവര്‍ത്തകരിലുള്ള ആരാധകരുടെ പ്രതീക്ഷ കൊണ്ടാണ്. സിനിമയുടെ ലൊക്കേഷന്‍ കാണാനായി സംവിധായകന് പൃഥ്വിരാജ് നടത്തിയ യാത്രയുടെ വിഡിയോ അടുത്തിടെ പുറത്തുവന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാണ പങ്കാളിയായി കെജിഎഫ് അടക്കമുള്ള വമ്പന്‍ സിനിമകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസ് എത്തുന്നു എന്ന വിവരം സിനിമാപ്രേമികള്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രമായ സലാര്‍ നിര്‍മ്മിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്. കൂടാതെ പൃഥ്വി നായകനായും സംവിധായകനായും എത്തുന്ന ബഹുഭാഷ ചിത്രം ടൈസന്റെ നിര്‍മ്മാണവും ഹോംബാലെ ആണ്.