മലയാളത്തിൽ എത്ര വർഷം കഴിഞ്ഞാലും ഓർത്തുവെക്കപ്പെടുന്ന സിനിമയാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി, സായ് പല്ലവി (Sai Pallavi), അനുപമ പരമേശ്വരൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'പ്രേമം'. ഈ സിനിമയിലൂടെ മലയാളത്തിൽ ആദ്യമായി മുഖം കാണിച്ച നടിയാണ് തമിഴ്നാട് സ്വദേശിനിയായ സായ് പല്ലവി. മലർ മിസ് എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് പേര്. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്റെ വരവ് അറിയിക്കാന്‍ സായ് പല്ലവിക്ക് കഴിഞ്ഞു.
എന്നാല്‍ പ്രേമം പുറത്തിറങ്ങി പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് ആ ചിത്രം കണ്ടപ്പോഴാണ് എന്റെ ഈ കാഴ്ച്ചപ്പാടുകളെല്ലാം മാറിയത്. സിനിമ കണ്ട് ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നത് എന്ന് അന്ന് എനിക്ക് മനസിലായി. കഥാപാത്രവും നമ്മുടെ അഭിനയവുമാണ് അവര്‍ ശ്രദ്ധിക്കുന്നത്.