ഓൺലൈനിൽ സ്വന്തം ചിത്രങ്ങൾ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ഐശ്വര്യ എന്ന പെൺകുട്ടിയെ കാണാതാകുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. എഎൽ വിജയ് ആണ് ചിത്രം നിർമിക്കുന്നത്. മകളെ അന്വേഷിക്കാൻ പൊലീസിന്റെ സഹായം തേടുന്ന മുത്തുപാണ്ടി എന്ന കഥാപാത്രത്തെയാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്. റിമ കല്ലിങ്കൽ ആണ് പൊലീസ് ഉദ്യോഗസ്ഥയായി എത്തുന്നത് .