ജൂനിയർ എൻ.ടി.ആർ. (Jr NTR), ജാൻവി കപൂർ (Janhvi Kapoor) എന്നിവർ വേഷമിടുന്ന എൻടിആർ -30 എന്ന് വിളിക്കപ്പെടുന്ന സിനിമയിലേക്ക് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ (Saif Ali Khan) സമീപിച്ചതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, സെയ്ഫ് അലി ഖാൻ ഈ ഓഫർ നിരസിച്ചതായി ഇന്ത്യാ ടുഡേയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു
ചടങ്ങിൽ കെജിഎഫ് 2 ഡയറക്ടർ പ്രശാന്ത് നീൽ സന്നിഹിതനായിരുന്നു. NTR 30 സംവിധായകൻ കൊരട്ടാല ശിവ, താരകിനൊപ്പം മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. “ഇന്ത്യയുടെ വിസ്മൃതമായ ഒരു തീരദേശത്താണ് സിനിമയുടെ പശ്ചാത്തലം. മനുഷ്യരേക്കാൾ കൂടുതൽ രാക്ഷസന്മാർ ഉള്ള ഒരു ലോകത്ത് നമ്മൾ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള വളരെ വൈകാരികമായ കഥയാണിത്," അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംഗീത സംവിധായകൻ അനിരുദ്ധും നിർമ്മാതാക്കളും ഉണ്ടായിരുന്നു