മലയാള സിനിമയിൽ രണ്ടു പേർക്ക് പതിനഞ്ചു തികഞ്ഞിരിക്കുന്നു. യാദൃശ്ചികമായി അവർ രണ്ടു പേരും ഒരേ സിനിമയിൽ തന്നെ വേഷമിടുകയും ചെയ്തു. എന്നാൽ പിന്നെ ആഘോഷിക്കാതെ ഇരിക്കാൻ പറ്റുമോ? സൈജു കുറുപ്പിന്റെയും ശ്രീജിത്ത് രവിയുടെയും സിനിമാ പ്രവേശത്തിന്റെ 15 വർഷങ്ങളുടെ ആഘോഷം നടന്നത് മേപ്പടിയാൻ സിനിമയുടെ സെറ്റിലാണ്