ഒഴിവുവേളയിൽ ഒട്ടേറെ ഓർമ്മപുതുക്കാൻ പലർക്കും അവസരം ലഭിക്കുന്നുണ്ട്. ഈ ലോക്ക്ഡൗൺ നാളുകൾ പലരും വീട്ടിൽ പൊടിപിടിച്ചിരിക്കുന്ന ഓർമ്മകളെ ഒന്ന് തട്ടിയെടുത്ത് വീണ്ടും ഒമാനിക്കാറുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ പ്രിയ നടന് കൂട്ടുകാരൻ നൽകിയ സർപ്രൈസ് ചിത്രമാണിത്
2/ 5
പ്രശസ്തമായ ഈ രംഗത്തിൽ ആ നടനുണ്ട്. നാഗ്പൂരിൽ വച്ച് പകർത്തിയ കുട്ടിക്കാല ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളായ ശരത് ഗോവിന്ദൻ, സണ്ണി പീറ്റർ എന്നിവരാണ് ഒപ്പമുള്ളത്. ചിത്രത്തിൽ തന്നെയുള്ള സന്തോഷ് നായർ എന്ന സുഹൃത്താണ് ഈ ഫോട്ടോ അയച്ചു കൊടുത്തത് (തുടർന്ന് വായിക്കുക)
3/ 5
ഇദ്ദേഹം മലയാള സിനിമയിൽ എത്തിയിട്ട് 15 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ഈ കാണുന്നത് നൂറാമത്തെ ചിത്രത്തിന്റെ പോസ്റ്ററാണ്. ഇതിനിടെ വളരെയധികം വൈവിധ്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു എന്നതാണ് ഇദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയതും
4/ 5
അടുത്തിടെ പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളിൽ സൈജു കുറുപ്പ് ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. നിഴൽ, ആർക്കറിയാം, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളിൽ സൈജു കുറുപ്പ് വേഷമിട്ടിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന സിനിമയാണ് സൈജുവിന്റെ 'ഉപചാരപൂർവം ഗുണ്ടാ ജയൻ'
5/ 5
2021ൽ ഡിജിറ്റൽ റിലീസ് ചെയ്ത സിനിമ 'ഗാർഡിയൻ' സൈജു കുറുപ് നായകവേഷം ചെയ്ത ചിത്രമാണ്