വീണ്ടും വധഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയാണ് താരത്തിനെതിരെ വീണ്ടും വധഭീഷണി മുഴക്കിയിരിക്കുന്നത്.
2/ 8
മുംബൈയിലെ സൽമാന്റെ വസതിയിൽ രണ്ട് എപിഐമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവരെ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ, താരത്തിന് വൈ സെക്യൂരിറ്റിയും ഉണ്ട്. ബുള്ളറ്റ് പ്രൂഫ് കാറിലാണ് സൽമാൻ ഖാന്റെ യാത്ര.
3/ 8
നിലവിൽ സൽമാൻ ഖാൻ മുംബൈയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും ലോറൻസ് ബിഷ്ണോയിയിൽ നിന്ന് വീണ്ടും വധഭീഷണി ലഭിച്ചതോടെ താരത്തിന്റെ സുരക്ഷ കൂടുതൽ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
4/ 8
സൽമാൻ ഖാന്റെ സുരക്ഷ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ടീമും കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നത്. വരും ദിവസങ്ങളിൽ പുറത്തുള്ള സഞ്ചാരത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.
5/ 8
ഇതിനിടയിൽ താരത്തിന്റെ പുതിയ ചിത്രമായ കിസീ കാ ഭായ് കിസീ കാ ജാൻ ന്റെ പ്രമോഷൻ പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്. ഈ സമയത്ത് കൂടുതൽ സുരക്ഷ ഒരുക്കുമെന്നാണ് സൂചന.
6/ 8
സൽമാൻ ഖാന് ഇ-മെയിൽ വഴി വധഭീഷണി സന്ദേശം അയച്ച ലോറൻസ് ബിഷ്ണോയ്, ഗോൾഡീ ബ്രാർ എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
7/ 8
തീഹാർ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് സൽമാനെ കൊല്ലുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജയിലിൽ നിന്ന് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസിന്റെ ഭീഷണി.
8/ 8
കൃഷ്ണമാനിനെ വേട്ടയാടിയ സൽമാൻ ഖാന്റെ തന്റെ സമുദായത്തെ അപമാനിച്ചുവെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ വാദം.