വിവാഹ ജീവിതത്തിൽ മൂന്ന് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ടോളിവുഡിലെ ഏറ്റവും മികച്ച താരദമ്പതികളായ സാമന്ത അക്കിനേനിയും നാഗചൈതന്യയും.
2/ 10
ചൊവ്വാഴ്ചയായിരുന്നു സാമന്ത അക്കിനേനി നാഗ ചൈതന്യ മൂന്നാം വിവാഹ വാർഷികം.
3/ 10
മനോഹരമായൊരു സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം ഭർത്താവ് നാഗ ചൈതന്യയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്നിരിക്കുകയാണ് സാമന്ത.
4/ 10
ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് സാമന്ത ആശംസ അറിയിച്ചിരിക്കുന്നത്.
5/ 10
“നിങ്ങൾ എന്റേതാണ്, ഞാൻ നിങ്ങളുടേതും. ഞങ്ങളുടെ മുമ്പിലേക്ക് ഏത് വാതിൽ വന്നാലും, ഞങ്ങൾ അത് ഒരുമിച്ച് തുറക്കും. വാർഷിക ആശംസകൾ പ്രിയ ഭർത്താവിന്”എന്നാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ത്രോബാക്ക് ചിത്രത്തിനൊപ്പം സാമന്ത കുറിച്ചിരിക്കുന്നത്.
6/ 10
നാഗചൈതന്യയുടെ ബന്ധുവും നടനുമായ റാണാ ദഗുബാട്ടിയുടെ വിവാഹത്തിനിടെയുള്ളതാണ് സാമന്ത പങ്കുവെച്ചിരിക്കുന്ന ചിത്രം. ഓഗസ്റ്റിലാണ് റാണയും മിഹീകയും വിവാഹിതരായത്.പോസ്റ്റിന് റാണയും കമന്റ് ചെയ്തിട്ടുണ്ട്.
7/ 10
2009ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത തമിഴ് ബ്ലോക്കബ്സ്റ്റർ ‘വിണ്ണൈത്താണ്ടി വരുവായ’ യുടെ തെലുങ്ക് റീമേക്കായ യെ മായാ ചെസേവ എന്ന ചിത്രത്തിലാണ് സാമന്തയും നാഗ ചൈതന്യയും ആദ്യമായി ഒന്നിച്ചത്.
8/ 10
ചൈസാം എന്നാണ് ഇരുവരെയും ആരാധകർ വിളിക്കുന്നത്. എട്ടു വർഷത്തെ പ്രണയത്തിനു ശേഷം 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.
9/ 10
2017 ജനുവരിയിൽ ഹൈദരാബാദിൽ നടന്ന വിവാഹ നിശ്ചയത്തിനു പിന്നാലെ ഒക്ടോബർ ആറിന് ഗോവയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
10/ 10
ഹിന്ദു ആചാരത്തിലും, ക്രിസ്ത്യൻ ആചാരത്തിലുമായിരുന്നു വിവാഹം.