സെലിബ്രിറ്റി ദമ്പതികളായ സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) അക്കിനേനി നാഗ ചൈതന്യയും (Naga Chaitanya) വേർപിരിഞ്ഞുവെന്ന വാർത്ത എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് കടന്നു വന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സോഷ്യൽ മീഡിയയിൽ സമാനമായ പോസ്റ്റുകൾ പങ്കുവെച്ചാണ് ഇരുവരും വേർപിരിയലിനെക്കുറിച്ച് വിവരം നൽകിയത്
ഇരുവരും 2010-ൽ ഡേറ്റിംഗ് ആരംഭിച്ചു. ഏറെ നാളത്തെ ബന്ധത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹിതരായത്. പക്ഷേ, നിർഭാഗ്യവശാൽ വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം അവരുടെ ബന്ധം അവസാനിച്ചു. എന്നാൽ വേർപിരിഞ്ഞാലും സാമന്തയിൽ നിന്ന് നാഗചൈതന്യയുടെ ഓർമ്മകൾ അങ്ങനെ മായില്ല. ഒന്നല്ല, മൂന്ന് ടാറ്റുകളാണ് സാമന്ത- നാഗ ചൈതന്യ ബന്ധവുമായി ചേർന്ന് സാമന്ത തന്റെ ശരീരത്തിൽ പതിപ്പിച്ചത് (തുടർന്ന് വായിക്കുക)