ഒരു കൂട്ടം അപൂർവ ആരോഗ്യ അവസ്ഥകളാണ് സാമന്തയെ ബാധിച്ച മയോസിറ്റിസ്. രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. പേശികളിൽ വീക്കത്തിലേക്ക് നയിക്കുന്ന ഒന്നോ അതിലധികമോ കാരണങ്ങളാൽ ഈ രോഗം ഉണ്ടാകാം. പേശി വേദനയും ബലഹീനതയുമാണ് പ്രധാന ലക്ഷണങ്ങൾ, ഇത് കാലക്രമേണ വഷളാകുന്നു. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും നല്ല ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.
ഡെർമറ്റോമിയോസിറ്റിസ്, പോളിമയോസിറ്റിസ്, ഇൻക്ലൂഷൻ ബോഡി മയോസിറ്റിസ് തുടങ്ങിയ കോശജ്വലന അവസ്ഥകൾ കഠിനമായ മയോസിറ്റിസിന് കാരണമാകും. ലൂപ്പസ്, സ്ക്ലിറോഡെർമ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമാകാം. ചില മരുന്നുകൾ, ഗുരുതരമായ ശാരീരിക പരിക്കുകൾ എന്നിവയ്ക്കൊപ്പം വൈറൽ അണുബാധകളും മയോസിറ്റിസ് പിടിപെടാൻ കാരണമാകും.