ഇന്ത്യാ ഗ്ലിറ്റ്സ് റിപ്പോർട്ട് അനുസരിച്ച് സാമന്ത ഉടൻ തന്നെ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ചികിത്സ ആരംഭിക്കുമെന്നുമാണ് പറയുന്നത്. ഏതാനും മാസങ്ങൾ താരം രാജ്യത്ത് തുടരേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചികിത്സയ്ക്കു ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷിയുടെ ചിത്രീകരണം പുനരാരംഭിക്കേണ്ടതുണ്ട്.
ഒരു കൂട്ടം അപൂർവ ആരോഗ്യ അവസ്ഥകളാണ് സാമന്തയെ ബാധിച്ച മയോസിറ്റിസ്. രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണിത്. പേശികളിൽ വീക്കത്തിലേക്ക് നയിക്കുന്ന ഒന്നോ അതിലധികമോ കാരണങ്ങളാൽ ഈ രോഗം ഉണ്ടാകാം. പേശി വേദനയും ബലഹീനതയുമാണ് പ്രധാന ലക്ഷണങ്ങൾ, ഇത് കാലക്രമേണ വഷളാകുന്നു. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും നല്ല ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.