നടിമാർ അവരുടെ ശൈലിയുടെയും ഫാഷന്റെയും പേരിൽ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാകുന്നത് നമ്മൾ കേട്ടിട്ടില്ലാത്ത കാര്യമല്ല. അടുത്തിടെ ഒരു മദ്യ ബ്രാൻഡിന്റെ പരസ്യത്തിന്റെ ഭാഗമായെത്തിയ സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളർമാരുടെ ആക്രമണത്തിന് വിധേയമായിരുന്നു. മരതക പച്ചയും കറുപ്പും നിറമുള്ള, തറയോളം നീളമുള്ള ഗൗൺ ധരിച്ചതിന്റെ പേരിലാണ് സാമന്ത റൂത്ത് പ്രഭുവിനെ ലക്ഷ്യമിട്ടത്
ഒരു സ്ത്രീയെന്ന നിലയിൽ വിധിക്കപ്പെടേണ്ടതിന്റെ അർത്ഥം തനിക്കറിയാമെന്ന് സാമന്ത എഴുതി. സ്ത്രീകളെ അവരുടെ വസ്ത്രം, വംശം, വിദ്യാഭ്യാസം, ചർമ്മത്തിന്റെ നിറം എന്നിവയും മറ്റ് പല വശങ്ങളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്. കൂടാതെ, വസ്ത്രത്തെ അടിസ്ഥാനമാക്കി പെട്ടെന്നുള്ള വിധിന്യായങ്ങൾ നടത്തുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്ന് അവർ പറഞ്ഞു