ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് നീണ്ട അവധിയെടുക്കാനൊരുങ്ങി തെന്നിന്ത്യൻ താരം സാമന്ത. മയോസിറ്റിസ് എന്ന അസുഖത്തെ തുടർന്ന് അൽപനാളായി സാമന്ത സിനിമാ ലോകത്ത് സജീവമായിരുന്നില്ല. ഇതിനിടയിലാണ് പുതിയ വാർത്ത വരുന്നത്.
2/ 7
യശോദയാണ് സാമന്തയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നടി പങ്കെടുത്തിരുന്നില്ല. അടുത്തിടെ ബോളിവുഡിൽ വരുൺ ധവാനൊപ്പം സാമന്തയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു.
3/ 7
പുതിയ വിവരം അനുസരിച്ച് ഈ ചിത്രത്തിൽ നിന്ന് സാമന്ത പിന്മാറിയതായാണ് വാർത്തകൾ. മയോസിറ്റിസ് രോഗ ചികിത്സയിലാണ് താരമിപ്പോൾ. അസുഖം പൂർണമായി ഭേദമാകുന്നതു വരെ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാനാണ് നടിയുടെ തീരുമാനമെന്നും അറിയുന്നു.
4/ 7
ആമസോൺ പ്രൈം സീരീസായ ഫാമിലി മാൻ 2 ന്റെ ഗംഭീര വിജയത്തിനു ശേഷം സാമന്തയുടെ താരമൂല്യം കുത്തനെ ഉയർന്നിരുന്നു. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത.
5/ 7
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുഷി എന്ന സിനിമയുടെ ചിത്രീകരണവും പാതിവഴിയിലാണ്. പല കാരണങ്ങളാൽ റിലീസ് നീണ്ടുപോകുമെന്ന് വിജയ് ദേവരകൊണ്ട നേരത്തേ വ്യക്തമാക്കിയിരുന്നു. സാമന്തയുടെ അഭാവത്തിൽ ഒരുപിടി ചിത്രങ്ങളാണ് തെന്നിന്ത്യയിലും ബോളിവുഡിലുമുള്ളത്.
6/ 7
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഖുഷി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ്-ന്യൂ ഇയർ റിലീസ് ആയിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
7/ 7
സിനിമയുടെ അറുപത് ശതമാനം ഷൂട്ട് മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. നിരവധി കാരണങ്ങളാൽ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചതായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ഫെബ്രുവരിയിൽ ചിത്രം പുറത്തിറക്കാനാകുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.