മയോസൈറ്റിസ് രോഗ ചികിത്സയ്ക്കു ശേഷം സാമന്തയുടെ ഗംഭീര തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ. സാമന്ത നായികയാകുന്ന ശാകുന്തളം ഏപ്രിൽ 14 ന് പുറത്തിറങ്ങാനിരിക്കുകയാണ്.
2/ 7
അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് സാമന്ത.
3/ 7
ശാകുന്തളത്തിനു വേണ്ടി സാമന്തയും അണിയറ പ്രവർത്തകരും നടത്തിയ ഒരുക്കങ്ങളെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയ നിറയെ. കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളം തിരശ്ശീലയിൽ എത്തിക്കുമ്പോൾ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാതെയാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്.
4/ 7
ശകുന്തളയായുള്ള സാമന്തയുടെ ലുക്ക് ഇതിനകം വൈറലാണ്. പ്രമുഖ ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് സാമന്തയ്ക്കു വേണ്ടി ചിത്രങ്ങൾ വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കിയത്.
5/ 7
കൗതുകമുള്ള കാര്യമെന്തെന്നാൽ ഈ ചിത്രത്തിൽ സാമന്ത അണിഞ്ഞ ആഭരണങ്ങളെല്ലാം തന്നെ ഒറിജിനലാണ് എന്നതാണ്. യഥാർത്ഥ സ്വർണവും വജ്രങ്ങളും ഉപയോഗിച്ചുള്ള മനോഹരമായ ആഭരണങ്ങളാണ് സാം ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. എട്ട് മാസം എടുത്താണ് സാമന്തയ്ക്കു വേണ്ടി സ്വർണവും വജ്രവും കൊണ്ടുള്ള ആഭരണങ്ങൾ രൂപകൽപന ചെയ്തത്
6/ 7
ശാകുന്തളത്തിൽ സാമന്ത അണിഞ്ഞ ആഭരണങ്ങൾക്കു വേണ്ടി മാത്രം 14 കോടി രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മലയാളി താരം ദേവ് മോഹനാണ് ദുഷ്യന്തനായി ചിത്രത്തിൽ എത്തുന്നത്.
7/ 7
അതിഥി ബാലൻ, അനന്യ നഗല്ല, മോഹൻ ബാബു, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.