drug ബംഗളൂരു: കന്നഡ നടിമാർ ഉൾപ്പെട്ട മയക്കു മരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
2/ 10
ഇതുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവര്‍ ഉൾപ്പെടെ അഞ്ചോളം പേരുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തും.
3/ 10
കേസിൽ പ്രതികളായ അഞ്ചുപേരെയും ചോദ്യം ചെയ്യുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക എൻഡിപിഎസ് കോടതി അനുമതി നൽകി.
4/ 10
ബംഗളൂരു സെൻട്രൽ ജയിലിലുള്ള പ്രതികളെ ചോദ്യം ച ചെയ്യുന്നതിന് അഞ്ച് ദിവസത്തെ സമയവും കോടതി നൽകിയിട്ടുണ്ട്.
5/ 10
കേസിൽ അറസ്റ്റിലായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, രാഹുൽ തോൺസ്, വീരേന്ദ്ര ഖന്ന, രവിശങ്കർ എന്നിവരെയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്.
6/ 10
പ്രഥമദൃഷ്ട്യാ ലഹരി മരുന്നുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി വ്യക്തമായിട്ടുണ്ടെന്ന് കോടതിയിൽ നൽകിയ പരാതിയിൽ എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിരുന്നു.
7/ 10
ഈ സാഹചര്യത്തിലാണ് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതെന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
8/ 10
ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവുമാണ് ഇപ്പോൾ ലഹരി ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നത്. ഇതിനു പുറമെയാണ് എൻഫോഴ്സ്മെന്റും കേസിൽ അന്വേഷണത്തിന് ഒരുങ്ങുന്നത്.
9/ 10
നടൻ ദിഗന്ത് മഞ്ചാലെയെ സെൻട്രൽ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. നടൻ ലഹരി ഇടപാടുകാരുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നതിന് പിന്നാലെയാണിത്.
10/ 10
ദിഗന്തിന്റെ ഭാര്യയും നടിയുമായ അയ്ന്ദ്രിത റേയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.