ചെന്നൈയില്‍ ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ലിയോ ടീം കശ്മീരിലേക്ക് യാത്ര തിരിച്ചത്. കനത്ത മഞ്ഞിനിടയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളോടയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സിനിമയുടെ ലൊക്കെഷന്‍ ചിത്രങ്ങള്‍ അടക്കം പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഒഴിവാക്കിയാണ് ചിത്രീകരണം നടത്തുന്നത്.
മാസ്റ്ററിന് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒന്നിക്കുന്ന ലിയോയില്‍ ദക്ഷിണേന്ത്യിലെ തന്നെ ഏറ്റവും ഗംഭീര താര നിരയാണ് അണിനിരക്കുന്നത്.തൃഷയാണ് ചിത്രത്തിലെ നായിക. സംവിധായകരായ ഗൗതം മേനോന്, മിഷ്കിന് എന്നിവരെ കൂടാതെ ആക്ഷന്‍ കിങ് അര്ജുന്, മലയാളി താരം മാത്യു തോമസ്, പ്രിയാ ആനന്ദ്, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മന്‍സൂര്‍ അലിഖാന് എന്നിവരും പ്രധാന വേഷത്തിലെത്തും.