പ്രതീക്ഷകളുടെ അമിതഭാരം പ്രേക്ഷകരിൽ അടിച്ചേല്പിക്കാതെ, ഒരു നല്ല ചിത്രം എന്ന ഉറപ്പിന്മേൽ തങ്ങളുടെ പുതിയ സിനിമയിലേക്ക് ഏവരെയും ക്ഷണിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. കോവിഡ് പ്രത്യാഘാതങ്ങൾക്കിടെ വെല്ലുവിളി സ്വീകരിച്ച് ഒരു നല്ല കുടുംബചിത്രം സമ്മാനിച്ചിരിക്കുകയാണ് സംവിധായകനും സംഘവും. പക്ഷെ സിനിമ ഇറങ്ങിയ ദിവസം തന്നെ ഡയറക്ടർക്കിട്ടൊരു പണി കൊടുത്തിരിക്കുകയാണ് നായിക അന്ന ബെൻ
ഇൻഡോറും ഔട്ഡോറും കോവിഡ് മദ്ധ്യേ പൂർത്തീകരിച്ച സംവിധായകന്റെ അവസ്ഥയാണ് അന്നയുടെ പുതിയ ഇൻസ്റ്റഗ്രാം ചിത്രത്തിൽ. ടെൻഷൻ കുറയ്ക്കാൻ ഒരു ലാംപ് ഷെയ്ഡ് തലയ്ക്കുമുകളിൽ കമഴ്ത്തിപ്പിടിച്ചുള്ള നിൽപ്പാണ് ജൂഡ് ആന്റണി ജോസഫ്. അതിനു ശേഷം അന്നയുടെ വക 'കൊല്ലരുത്' എന്നൊരു മുൻകൂർ ജാമ്യവും. എന്തായാലും പടം കിട്ടി ബോധിച്ച സംവിധായകൻ മറുപടി കൊടുക്കാതിരുന്നില്ല (തുടർന്ന് വായിക്കുക)
'ഈശ്വരാ, പട്ട ചാരായം കൊട്ടാരത്തിൽ' എന്ന് പറഞ്ഞ് ചിരിച്ചു കണ്ണുനിറഞ്ഞൊഴുകുന്ന ഇമോജിക്കൊപ്പം ജൂഡ് മറുപടി നൽകി. അന്നയുടെ പ്രശസ്തമായ പ്രയോഗമാണിത്. ഫ്രണ്ട്സ് എന്ന സിനിമയിൽ ജനാർദ്ദനൻ പറഞ്ഞ ഡയലോഗ് കുമ്പളങ്ങി നൈറ്റ്സിലെ അന്നയുടെ ബേബിമോൾ എന്ന കഥാപാത്രമാണ് ഫേമസ് ആക്കിയത്. എന്നാൽപ്പിന്നെ മച്ചാനെ അത് പോരെ അളിയാ മട്ടിൽ അന്ന മറുപടിയും കൊടുത്തു