'പടച്ചോനെ ഇങ്ങള് കാത്തോളി'... ഇത് ഡെഡിക്കേഷന്റെ മറ്റൊരു ലെവൽ
Senthil Krishna Rajamani posts a click from his fitness routine | ഫിറ്റ്നസിനായി അത്രയേറെ കഷ്ടപ്പെടുകയാണ് മലയാളികളുടെ ഈ ഇഷ്ടതാരം
News18 Malayalam | November 26, 2020, 12:16 PM IST
1/ 4
പ്രേക്ഷകർ ഇതിനോടകം പ്രിയ താരങ്ങളുടെ ഫിറ്റ്നസിന്റെ ഓരോരോ ഭാവങ്ങൾ കണ്ടിരിക്കും. പക്ഷേ ഇത്തരമൊരു വേർഷൻ കണ്ടു കാണുമോ എന്ന് സംശയമാണ്. ഇത്രേം കഷ്ടപ്പെട്ട് ഫിറ്റ്നസ് നിലനിർത്തുന്ന ആൾ 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്
2/ 4
ആളെ മനസ്സിലാവണമെങ്കിൽ ഫോൺ തലകീഴായി പിടിക്കണമല്ലേ? സെന്തിൽ കൃഷ്ണ എന്ന മലയാളികളുടെ പ്രിയ രാജാമണിയാണ് ചിത്രത്തിൽ കാണുന്നത്. ആദ്യമായി തന്റെ ഫിറ്റ്നസ് നിലനിർത്താനുള്ള കഷ്ടപ്പാടിന്റെ നേർക്കാഴ്ച ആരാധകരെ കൂടി അറിയിക്കുകയാണ് സെന്തിൽ
3/ 4
ചാലക്കുടിക്കാരൻ ചങ്ങാതി, വൈറസ്, ആകാശ ഗംഗ 2 തുടങ്ങിയ സിനിമകളിലെ പ്രകടനത്തോടെ കഴിഞ്ഞ രണ്ടു വർഷക്കാലം സെന്തിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു
4/ 4
ഈ ലോക്ക്ഡൗൺ നാളുകളിലാണ് സെന്തിലും ഭാര്യയും അവരുടെ കടിഞ്ഞൂൽ കൺമണിയെ വരവേറ്റത്. കാശി എന്നാണ് മകന്റെ പേര്