സീരിയൽ നടി അമൃത വർണൻ വിവാഹിതയായി; വരൻ പ്രശാന്ത് കുമാർ
ഓട്ടോഗ്രാഫ്, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷത്തിൽ അമൃത അഭിനയിച്ചിട്ടുണ്ട്
News18 Malayalam | January 17, 2021, 7:25 PM IST
1/ 4
ഗുരുവായൂര്‍: പ്രശസ്ത സീരിയല്‍ നടി അമൃത വര്ണന് വിവാഹിതയായി. മാവേലിക്കര സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാര്‍ ആണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് അമൃത വർണന്റെ വിവാഹ ചടങ്ങുകൾ നടന്നത്.
2/ 4
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിവി സീരിയൽ രംഗത്തേക്കു അമൃത വർണൻ എത്തുന്നത്. ഓട്ടോഗ്രാഫ്, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, പുനര്‍ജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികള്‍ തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷത്തിൽ അമൃത അഭിനയിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ പരസ്യങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അമൃത.
3/ 4
വില്ലത്തി വേഷങ്ങളിലൂടെയാണ് അമൃത കുടുംബ പ്രേക്ഷകരുടെയിടയിൽ പ്രശസ്തി നേടിയത്. നെഗറ്റീവ് കഥാപാത്രങ്ങളായാണ് താരം എത്തുന്നതെങ്കിലും ഗ്രാമീണ ലുക്കാണ് അമൃതയെ ഇഷ്ട താരമാക്കുന്നത്.
4/ 4
നേരത്തെ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും അമൃത ഫേസ്ബുക്ക് വഴി പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശികളായ മണി വര്ണന്-സുചിത്ര ദമ്പതികളുടെ മകളാണ് അമൃത. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.