ഇൻസ്റ്റഗ്രമാൽ നാൽപ്പത് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പാകിസ്ഥാനിലെ പ്രമുഖ നടിയാണ് സബ. കയ്പ്പുള്ള യാഥാർത്ഥ്യങ്ങൾ വൈകിയാണെങ്കിലും അംഗീകരിക്കണമെന്ന് കുറിപ്പിൽ സബ വ്യക്തമാക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ഈ സമയവും കടന്നു പോകുമെന്നും സബ പ്രതീക്ഷ പങ്കുവെച്ചു.