ഇത്തരത്തിലൊരു പരാമർശവും ഞാൻ നടത്തിയിട്ടില്ല. ഇന്ത്യ വിട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഞാൻ ജനിച്ചതിവിടെയാണ്. ഇവിടെ തന്നെയാണ് ഞാൻ മരിക്കേണ്ടത്- ശബാന ആസ്മി ട്വിറ്ററിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ കൂടുതലൊന്നും പറയാനില്ലെന്നും ഈ വാർത്തയെ അപലപിക്കുന്നുവെന്നും അവർ പറഞ്ഞു.