നിറത്തിന്റെ പേരിൽ പരിഹാസത്തിനിരയാവുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നവർ ഏറെയാണ്. അത്തരത്തിൽ വേദനിക്കപ്പെടുന്നവർക്ക് പ്രചോദനമാവുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ.
2/ 11
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിക്കൊണ്ടാണ് സുഹാന നിറത്തിന്റെ പേരിൽ പരിഹാസത്തിനിരയായവർക്ക് പ്രചോദനമാകുന്നത്.
3/ 11
സുഹാന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കറുത്തതും ഭംഗിയില്ലാത്തതുമെന്നും പുരുഷന്മാരെപ്പോലെയുണ്ടെന്നും സർജറി ചെയ്ത് നിറം മാറ്റണമെന്നുമടക്കം അങ്ങേയറ്റം അധിക്ഷേപകരമായ നിരവധി കമന്റുകളാണ് ലഭിച്ചത്.
4/ 11
ഇത്തരം കമന്റുകളുടെ സ്ക്രീൻഷോട്ടുകളടക്കം പങ്കുവെച്ചുകൊണ്ടാണ് നീണ്ട കുറിപ്പിൽ ഇത്തരക്കാർക്ക് സുഹാന മറുപടി നൽകിയിരിക്കുന്നത്.
5/ 11
#endcolourism എന്ന ഹാഷ്ടാഗിലാണ് മറുപടി. 12ാം വയസുമുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്ന് 20കാരിയായ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു.
6/ 11
തന്നെ കറുപ്പെന്നും വൃത്തികെട്ടതെ്നും അധിക്ഷേപിച്ചിരിക്കുന്നത് പ്രായപൂർത്തിയായ പുരുഷന്മാരും സ്ത്രീകളുമാണെന്നും അവർ ഇന്ത്യക്കാരാണെന്നും ഒരേ സ്കിൻ ടോൺ പങ്കിടുന്നവർ തന്നെയാണെന്നും സുഹാന എടുത്ത് പറയുന്നുണ്ട്.
7/ 11
ഈ പോസ്റ്റ് തന്നെ കുറിച്ച് മാത്രമല്ലെന്നും തന്നെപ്പോലെ തന്നെ യാതൊരു കാരണവുമില്ലാതെ മാറ്റിനിർത്തപ്പെട്ട പെൺകുട്ടികളെ കുറിച്ചും ആൺകുട്ടികളെ കുറിച്ചുമാണെന്നും സുഹാന.
8/ 11
5''7 ഇല്ലെങ്കിലോ വെളുത്ത നിറം ഇല്ലെങ്കിലോ നിങ്ങൾ കുടുംബത്തിൽ നിന്നുപോലും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുമെന്ന് സുഹാന വ്യക്തമാക്കുന്നു.
9/ 11
താൻ 5"3 ആണെന്നും ബ്രൗൺ കളറാണെന്നും അതില്‍ തനിക്ക് സന്തോഷമാണെന്നും സുഹാന വ്യക്തമാക്കുന്നു. അതുപോലെ നിങ്ങളും അങ്ങനെയായിരിക്കണമെന്നാണ് സുഹാന പറയുന്നത്.
10/ 11
ബോളിവുഡിലെ താരങ്ങളുടെ മക്കളിൽ ശ്രദ്ധേയയാണ് സുഹാന. ന്യൂയോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് സുഹാന. ഇംഗ്ലണ്ടിലെ അർഡിംഗ് ലി കോളജിലും സുഹാന പഠിച്ചിരുന്നു.
11/ 11
സിനിമയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിൽ സുഹാന അഭിനയിച്ചിട്ടുണ്ട്.