ഷൂട്ടിംഗ് തിരക്കിനിടെ ഭക്ഷണം കഴിക്കാൻ പോയ ഇടവേളയിൽ ഒളിമ്പ്യൻ ശ്രീജേഷിനെ കണ്ടുമുട്ടിയ വിശേഷവുമായി സംവിധായകൻ ഷാജി കൈലാസ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്യുകയും ചെയ്തു. "അവിചാരിതം... മനോഹരം... അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു...
'ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുമ്പോഴാണ് ശ്രീ പി ആർ ശ്രീജേഷ് കയറിവരുന്നത്... കൂടെ സ്നേഹമുള്ള കുടുംബവും. ഒളിംപിക്സിൽ മെഡൽ നേടിയ മലയാളി.. ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ.. പരസ്പരം കണ്ടപ്പോൾ, സംസാരിച്ചപ്പോൾ, അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറി... (തുടർന്ന് വായിക്കുക)