ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദർശന് ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. ഉല്ലാസം എന്ന ചിത്രമാണ് ഷെയ്നിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. നവാഗതനായ ജീവന് ജോജോയാണ് സംവിധാനം. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദർശന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം അപ്പാത, എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സില്‍ വരാനിരിക്കുന്ന ആന്തോളജിയിലെ രണ്ടുചിത്രങ്ങള്‍ എന്നിവയാണ് സംവിധായകന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അക്ഷയ് കുമാനായകനാവുന്ന ഒരു ബോളിവുഡ് ചിത്രവും പ്രിയന്റേതായി വരാനുണ്ട്.