ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ശോഭന. വളരെ ചെറുപ്പത്തിൽ മലയാള സിനിമയിൽ നായികയായി വേഷമിട്ട ശോഭനയ്ക്ക് പിന്നീട് നിന്നുതിരിയാൻ കഴിയാത്തത്ര തിരക്കായിരുന്നു. സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ മാറി മാറി അഭിനയിച്ചു. തമിഴിൽ ഉൾപ്പടെ തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും ശോഭന ചെയ്തു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)
സിനിമാ അഭിനയം വിട്ട നടി പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈയിൽ നൃത്ത സ്കൂൾ ആരംഭിച്ചു. നൃത്തത്തിൽ പൂർണമായും മുഴുകിയായിരുന്നു അവരുടെ ജീവിതം. 2020ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ പ്രധാനപ്പെട്ട വേഷത്തിൽ ശോഭന വീണ്ടുമൊരിക്കൽക്കൂടി ക്യാമറയ്ക്ക് മുന്നിലെത്തി. അതിനുശേഷം നിരവധി വേഷങ്ങൾ ലഭിച്ചെങ്കിലും അവർ നൃത്തത്തിനുവേണ്ടി അവയൊക്കെ വേണ്ടെന്ന് വെച്ചു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)
പൊതുചടങ്ങുകളിലൊന്നും ശോഭന പ്രത്യക്ഷപ്പെടാറില്ല. ഏറെക്കാലം കൂടി പൊന്നിയിൻ ശെൽവൻ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ശോഭന പങ്കെടുത്തത്. അന്നത്തെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സിനിമാ ജീവിതത്തലെ തുടക്കകാലത്തുണ്ടായ മറക്കാനാകാത്ത ഒരു അനുഭവം സിനിമ ഉലഗവുമായി പങ്കുവക്കുകയാണ് നടി ശോഭന. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)
മലയാളചിത്രം പൂർത്തിയാക്കിയശേഷമാണ് ശോഭന എനക്കുൾ ഒരുവൻ സിനിമയുടെ സെറ്റിലെത്തിയത്. തമിഴിലെ ഇതിഹാസതുല്യനായ ബാലചന്ദറിന്റെ പ്രൊഡക്ഷനായിരുന്നു എനക്കുൾ ഒരുവൻ. മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ വമ്പൻ സെറ്റിട്ടായിരുന്നു ഷൂട്ടിങ്. ആദ്യമായി ലൊക്കേഷനിലേക്ക് എത്തിയപ്പോൾ നീല സൽവാറായിരുന്നു ശോഭന ധരിച്ചിരുന്നത്. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)
'സിനിമയിലെ ആദ്യ ഷോട്ട് കൊറിയോഗ്രഫി ചെയ്യുന്നത് പുളിയൂര്‍ സരോജയായിരുന്നു. വലിയ വിഗെല്ലാം വെച്ച് ഞാനെത്തി. അവര്‍ എന്നെ നോക്കി ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചായിരുന്നു അവർ അങ്ങനെ ചെയ്ത്. അതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാൻ അത് ധരിക്കുകയും ചെയ്തു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)
ഏറെ പ്രതീക്ഷയോടെ അഭിയനിച്ച തമിഴിലെ ആദ്യ ചിത്രം എനക്കുൾ ഒരുവൻ ബോക്സോഫീസിൽ പരാജയമായിരുന്നു. തമിഴകത്ത് ആദ്യം നായികയായി അഭിനയിച്ച സിനിമ പരാജയപ്പെട്ടതിനാല്‍ വലിയ സ്വീകാര്യത ശോഭനയ്ക്ക് തുടക്ക കാലത്ത് ലഭിച്ചില്ല. അതുകൊണ്ടുതന്നെ ശോഭന മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തിലെ സിനിമകൾ ഹിറ്റായതോടെ, കൈനിറയെ അവസരങ്ങൾ ശോഭനയ്ക്ക് ലഭിച്ചു. തമിഴിൽ പിന്നീട് ഒരു ബ്രേക്ക് ലഭിച്ചത് ദളപതിയിലൂടെയാണെന്നും ശോഭന പറഞ്ഞു. (ചിത്രത്തിന് കടപ്പാട്- ഫേസ്ബുക്ക്-ശോഭന)