[caption id="attachment_435545" align="alignnone" width="300"] വിശാല്‍ നയകനാവുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയില്‍ തുടങ്ങി. ഇനിയും പേരിട്ടിട്ടില്ലാത്ത (വിശാല്‍32 ) ഈ സിനിമയിലെ നായിക തെലുങ്ക്- തമിഴ് താരം സുനൈനയാണ്. തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കള്‍, രമണയും നന്ദയും ചേര്‍ന്നാണ് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.
[caption id="attachment_435549" align="alignnone" width="300"] ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് അണിയറക്കാര്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏറെ വൈകാരികമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരിക്കും വിശാല്‍32 എന്നാണ് സൂചന. തന്റെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറഞ്ഞത്.