ചിമ്പുവിന് സ്വപ്ന വാഹനം സമ്മാനിച്ച് അമ്മ ഉഷ രാജേന്ദ്രൻ. ഇതിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ വീണ്ടും സജീവമാകാനിരിക്കെയാണ് അമ്മയുടെ വക അപ്രതീക്ഷിത സമ്മാനം ചിമ്പുവിനെ തേടിയെത്തിയത്.
2/ 6
മിനി കൂപ്പറാണ് ഉഷ മകന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. കാറിനൊപ്പം ഉഷ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
3/ 6
സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് ചിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. നടി ശരണ്യ മോഹനാണ് താരത്തെ നൃത്തം അഭ്യസിപ്പിച്ചത്.
4/ 6
വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ഇതിനായി 30 കിലോ ഭാരമാണ് ചിമ്പു കുറച്ചത്. ലോക്ഡൗൺ കാലത്ത് ചിത്രീകരണം നിലച്ചതോടെ ചിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു.
5/ 6
സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു ചിമ്പുവിന്റെ പരിശീലനം. സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി.
6/ 6
ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു.