നാല് മക്കൾ, നാലുപേരും പല പ്രായക്കാർ. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെ വളർത്തിവലുതാക്കിയത് അവരുടെ അച്ഛനും അമ്മയും മാത്രമല്ല, അപ്പച്ചിയും കൂടെ ചേർന്നാണ്. അവരുടെ കുട്ടിക്കാലം മുഴുവനും തിരുവനന്തപുരത്തെ വീടിനുള്ളിലാണ് കഴിഞ്ഞത്. ഹൻസികയാണ് ഈ വീട്ടിൽ വന്ന ശേഷം പിറന്ന മകൾ. ഇപ്പോൾ 17 വർഷമായുള്ള തന്റെയൊരു ദിനചര്യയെ കുറിച്ച് അവരുടെ അമ്മ സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു