മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ഗായിക കെ.എസ് ചിത്ര. മനസ് നിറയെ മകളെ കുറിച്ചുള്ള ഓര്‍മകളാണെന്നും അതെന്നും മായാതെ നില്‍ക്കുമെന്നും ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ലെന്ന് ചിത്രപങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ പറയുന്നു.
2/ 5
'ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓര്‍മകളാണ്. അഭിമാനത്തോടെ ഞങ്ങള്‍ നിന്നെ കുറിച്ച് സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്നേഹത്തോടെ സ്മരിക്കുന്നു' ചിത്ര കുറിച്ചു.
3/ 5
എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ...എന്ന പാട്ടായിരുന്നു മകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്ര നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.മകള്‍ പോയശേഷം കുറേ കാലത്തേക്ക് ജീവിതത്തില്‍ നിന്ന് ആ പാട്ടിനെ അവര്‍ മാറ്റിനിര്‍ത്തുകയും ചെയ്തു.
4/ 5
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
5/ 5
നന്ദനയുടെ പിറന്നാള്‍ ദിനത്തിലും ചിത്ര പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ വന്നുപോയാലും പ്രായം കൂടാത്തൊരിടത്ത് സ്വര്‍ഗത്തിലെ മലാഖമര്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ, മകളെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ചിത്ര കുറിച്ചത്.