Sonali Bendre | മനം കവരുന്ന ചിത്രങ്ങളുമായി നിത്യഹരിത സുന്ദരി സോനാലി ബേന്ദ്ര
2004 ൽ അഭിനയത്തിൽ നിന്ന് പിന്മാറിയ സോനാലി തന്റെ വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
News18 | February 19, 2021, 7:15 PM IST
1/ 10
സിനിമയിൽ എത്തിയതിന് ശേഷം സോനാലി ബെന്ദ്രെയ്ക്ക് ഒരു ദിവസം പോലും പ്രായം കൂടിയിട്ടില്ലെന്നാണ് അവരുടെ ചിത്രങ്ങൾ കണ്ടാൽ തോന്നുക. പതിവായി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട് താരം. കൂടാതെ ജീവിതത്തിൽ ഉണ്ടാകുന്ന വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്. (ചിത്രം: ഇൻസ്റ്റാഗ്രാം)
2/ 10
1975 ജനുവരി ഒന്നിനാണ് സോനാലി ബേന്ദ്ര ജനിച്ചത്. മുംബൈയിൽ ആയിരുന്നു ജനനം. മഹാരാഷ്ട്ര സ്വദേശികൾ ആയിരുന്നു മാതാപിതാക്കൾ. (Image: Instagram)
3/ 10
ഒരു മോഡൽ ആയാണ് സോനാലി തന്റെ കരിയർ ആരംഭിച്ചത്. അതിനു ശേഷം അഭിനേതാക്കളെ തേടുന്ന സ്റ്റാർ ഡസ്റ്റ് ടാലന്റ് സെർച്ചിൽ പങ്കെടുക്കുകയും റാം എന്നു വിളിക്കുന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. (Image: Instagram)
4/ 10
നിർഭാഗ്യവശാൽ ആ സിനിമ നടന്നില്ല. 1994ൽ പത്തൊമ്പത് വയസ് ഉള്ളപ്പോൾ ആയിരുന്നു 'ആഗ്' എന്ന സിനിമയിൽ സോനാലി അഭിനയിച്ചത്. (Image: Instagram)
5/ 10
1995 ൽ ബോംബെ എന്ന സിനിമയിലെ 'ഹമ്മ ഹമ്മ' എന്ന ഗാനത്തിന് പാട്ട് ശ്രദ്ധിക്കപ്പെട്ടു (Image: Instagram)
6/ 10
'ഭായ്', 'ഡ്യൂപ്ലിക്കേറ്റ്', 'സർഫറോഷ്', 'ഹം സാത്ത് സാത്ത് ഹായ്', 'ലജ്ജ', 'കൽ ഹോ നാ ഹോ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു.(Image: Instagram)
7/ 10
2004 ൽ അഭിനയത്തിൽ നിന്ന് പിന്മാറിയ സോനാലി തന്റെ വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. (Image: Instagram)
8/ 10
ചലച്ചിത്ര നിർമ്മാതാവ് ഗോൾഡി ബെഹലിനെ നടി 2002 ൽ വിവാഹം കഴിച്ചു. താമസിയാതെ മകൻ രൺവീർ പിറന്നു (Image: Instagram)
9/ 10
വ്യത്യസ്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായി സോനാലി വീണ്ടും വിനോദലോകത്തേക്ക് എത്തി. 2013ൽ 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ദൊബാര' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ അവർ വലിയ സ്ക്രീനിലേക്ക് മടങ്ങിയെത്തി. (Image: Instagram)
10/ 10
2018 ജൂലൈ 4ന് സോനാലി ബേന്ദ്രെ ക്യാൻസറുമായി പോരാടുകയാണെന്ന് ട്വിറ്ററിൽ അറിയിച്ചു. അതിനുശേഷം അവൾ അതിൽ നിന്ന് കരകയറി.