സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്കറില് മത്സരിക്കുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. മികച്ച നടന്, മികച്ച നടി, മികച്ച സംവിധായകന്, മികച്ച ഒര്‍ജിനല്‍ സ്കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്. എന്നാൽ ഇപ്പോൾ 93 ാമത് ഓസ്കാര്‍ പുരസ്കാരത്തിന് മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. പൊതു വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ഏയ്ഞ്ചൽസിൽ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പ്രദർശനമെല്ലാം വിര്‍ച്വല്‍ ആണ്.
ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് റിലീസിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു 'സൂരറൈ പോട്ര്'. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദൈർഘ്യക്കൂടുതൽ മൂലം വെട്ടിക്കളഞ്ഞ സിനിമയിലെ രംഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വിട്ടത്. വിമാന കമ്പനി തുടങ്ങാനാകാതെ എല്ലാം നഷ്ടപ്പെട്ട നില്ക്കുന്ന മാരന് (സൂര്യ) ഭാര്യയായ ബൊമ്മിയുടെ ബേക്കറിയില്‍ വെയ്റ്ററായി ജോലി നോക്കുന്നതാണ് ഡിലീറ്റഡ് സീനിലെ ഒരു ഭാഗം. മറ്റൊരു ഭാഗത്തില്‍ കലപ്പ വെച്ച് നിലം ഉഴുന്ന മാരനെയും കാണാം. കടമടക്കാനാകാതെ വീട് നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വരുന്ന, മകന്റെ കഷ്ടപ്പാടില്‍ തളര്‍ന്നു പോകുന്ന ഉര്‍വശിയുമാണ് ചില രംഗങ്ങളിലുള്ളത്. അപര്‍ണ ബാലമുരളിയും ചില രംഗങ്ങളില്‍ കടന്നുവരുന്നുണ്ട്.