പനവേലിലുള്ള ഫാംഹൗസിൽ ലോക്ക്ഡൗൺ ദിനങ്ങൾ ചിലവഴിക്കുകയാണ് നടൻ സൽമാൻ ഖാൻ. ഇവിടം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൂടി വേദിയായി മാറിയിട്ടുണ്ട്. ഈ ഫാംഹൗസിന് ചുറ്റുമുള്ള 1000 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും സൽമാൻ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സൽമാന്റെ തന്നെ തോട്ടത്തിൽ വിളഞ്ഞവയാണ്