നടൻ അക്ഷയ് കുമാറിന്റെ (Akshay Kumar) ഏറ്റവും പുതിയ ലുക്കാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചു കഴിഞ്ഞു. ഒരു സിനിമയുടെ സെറ്റിൽ നിന്നും ഫാൻ അക്കൗണ്ട് ആണ് ചിത്രം ഓൺലൈനിൽ പങ്കിട്ടത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അക്ഷയ് ഒരു വീടിന്റെ കവാടത്തിൽ തറയിൽ ഇരിക്കുന്നതാണ് കാണുന്നത്. മുഖത്ത് യാതൊരു ചിട്ടയുമില്ലാത്ത ഭാവത്തോടെയാണ് നടനെ കാണുന്നത്
ഫോട്ടോയിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടങ്ങുന്നവരുടെ അടുത്തായി, വീടിന്റെ മതിലിന് പിന്നിൽ നടൻ വിശ്രമിക്കുകയാണ്. ഒലിവ് പച്ച ഷർട്ടും ചാരനിറത്തിലുള്ള പാന്റും ഷൂസുമാണ് അക്ഷയ് ധരിച്ചിരുന്നത്. നീണ്ട മുടിയും താടിയും കൂടതെ കഴുത്തിൽ ഒരു മാലയും കാണാം. ഫോട്ടോയിൽ താരം ഒരു കപ്പ് കയ്യിൽ പിടിച്ചിരുന്നു. ഈ ചിത്രം മലയാളി പ്രേക്ഷകർ ഉൾപ്പെടെ കയ്യടിച്ച പ്രശസ്ത തെന്നിന്ത്യൻ സിനിമയുടെ റീമേക്ക് ആണ് (തുടർന്ന് വായിക്കുക)
തമിഴ് ഹിറ്റായ 'സൂരറൈ പോട്രുവിന്റെ' വരാനിരിക്കുന്ന ഹിന്ദി റീമേക്കിൽ നിന്നുള്ള അക്ഷയ്യുടെ ലുക്കാണിതെന്ന് ചിത്രം പോസ്റ്റ് ചെയ്ത ഫാൻ അക്കൗണ്ട് അവകാശപ്പെട്ടു. ട്വിറ്ററിൽ ചിത്രം പങ്കിട്ടുകൊണ്ട് ഫാൻ അക്കൗണ്ടിൽ ഇങ്ങനെ എഴുതി. '@അക്ഷയ്കുമാർ സാറിന്റെ #SooraraiPottru ഹിന്ദി പതിപ്പിൽ നിന്നുള്ള ഫസ്റ്റ് ലുക്ക്'