ബോളിവുഡ് നിർമ്മാതാവും സംവിധായികയുമായ എക്താ കപൂറിന്റെ മുംബൈയിലെ വീടിനു നേരെ ആക്രമണം.
2/ 6
അമ്പതോളം വരുന്ന പ്രതിഷേധക്കാർ എക്തയുടെ ജുഹുവിലെ വീടിനു നേരെ കല്ലേറ് നടത്തി. വീടിന്റെ ജനൽ ചില്ലുകൾ തകർന്നതായാണ് വിവരം.
3/ 6
എക്താ കപൂറിന്റെ വെബ് സീരീസായ വെർജിൻ ഭാസ്കർ2വിലെ ഒരു രംഗത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് കല്ലേറ് എന്നാണ് സൂചന.
4/ 6
മറാത്ത സമ്രാജ്യത്തിലെ പ്രമുഖനായ അഹില്യബായ് ഹോൾക്കറുടെ പേരിലുള്ള ഹോസ്റ്റലിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നത് സീനിലുണ്ട്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
5/ 6
ഇതിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രൊഡക്ഷൻ ഹൗസിന് കത്ത് നൽകിയിരുന്നു. സീൻ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇന്നലെ തന്നെ എക്ത കപൂർ മാപ്പ് പറഞ്ഞിരുന്നു.
6/ 6
മനഃപൂർ വം ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ലെന്നും ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുകയാണെന്നും എക്ത സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. സീൻ നീക്കം ചെയ്യുമെന്നും എക്ത ഉറപ്പു നൽകിയിരുന്നു.